Rate this

മാധ്യമപ്രവര്‍ത്തകനായ ആല്‍ബിന്‍ രാജ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

സാമൂഹിക പ്രസക്തിയുളള ഒരു വിഷയത്തെ വ്യത്യസ്ഥമായ രീതിയില്‍ സമീപിച്ച ശിഷ്ടം എന്ന ഹ്രസ്വ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ഡിസംബര്‍ 31ന് യൂടൂബില്‍ റിലീസ് ചെയ്ത ഈ ഹ്രസ്വ ചിത്രം ഇതുവരെ പതിനായിരത്തിലേറെ ആളുകള്‍ കണ്ടു കഴിഞ്ഞു. തികച്ചും ഗൗരവമേറിയ ഒരു വിഷയത്തെ വ്യത്യസ്തമായ രീതിയിലൂടെ സമീപിച്ചു മികച തിരക്കഥയുടെയും അഭിനയത്തിന്റേയും പിന്‍ബലത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തില്‍. മാധ്യമപ്രവര്‍ത്തകനായ ആല്‍ബിന്‍ രാജ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് .

മാധ്യമ വിദ്യാര്‍ഥിയായ നെബുലയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് . ക്യാമറ വിഷ്ണുദാസ് ,എഡിറ്റിങ് അജിത് ജോസഫ്. വിഷ്ണു, ഉജ്ജ്വല്‍, അമല്‍ ദേവ് ,മേഘ്ന അഞ്ജലി ,അനീറ്റ, റൈയ്സണ്‍ എന്നിവരും ചിത്രത്തിന്റെ പിന്നണിയില്‍ ഉണ്ട്. ഒരുകൂട്ടം സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജോയ് മാത്യു, സജിത മഠത്തില്‍,സനല്‍കുമാര്‍ ശശിധരന്‍ തുടങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്നും മികച്ച അഭിപ്രായമാണ് ഈ കൊച്ചുചിത്രത്തിന് നേടിയെടുക്കാന്‍ സാധിച്ചത്.