5 (100%) 1 vote

മെഗാസ്റ്റാര്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്നു. സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി കേരള മുഖ്യനാകുന്നത് . പേരിടാത്ത ചിത്രത്തിനായി തിരക്കഥയെഴുതുന്നത് ബോബി സഞ്ജയ് ടീമാണ്.

ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷം സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി കേരള മുഖ്യമന്ത്രിയകുന്നത് . ബാലചന്ദ്രമേനോന്റെ നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തില്‍ മമ്മൂട്ടി മന്ത്രിയായി അഭിനയിച്ചിരുന്നു. പിന്നീടൊരു സിനിമയിലും മന്ത്രി പോലും ആകാതിരുന്ന മമ്മൂട്ടി ഇനി മുഖ്യമന്ത്രിയകുകയാണ്. മുന്‍പ് തമിഴ് ചിത്രത്തിനായി മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിച്ചിരുന്നു. മമ്മൂട്ടി മുഖ്യമന്ത്രിയാകാന്‍ തയ്യാറായിരുന്നില്ലെങ്കില്‍ താന്‍ ഈ പ്രൊജക്ട് ഉപേക്ഷിക്കുമായിരുന്നുവെന്നാണ് സംവിധായകനായ സന്തോഷ് വിശ്വനാഥന്‍ പറയുന്നത്.

ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷം സന്തോഷ വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിനായി തിരക്കഥയെഴുതുന്നത് ബോബി സഞ്ജയ് ടീമാണ് . മമ്മൂട്ടിയെ കൂടാതെ വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രനീവസന്‍ എന്നിവരും ഈ ചിത്രത്തിലഭിനയിക്കും. ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിങ് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.

 

വാർത്താ കടപ്പാട് : മീഡിയ വൺ ന്യൂസ് ടീവീ

Leave a Reply

7 + 3 =