Rate this

വിവാഹനിശ്ചയ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ച് ഭാമ. ചിത്രങ്ങൾ വയറൽ.

വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ നടി ഭാമ ആരാധകരുമായി പങ്കുവയ്ച്ചു. ബിസിനസുകാരനായ അരുണ്‍ ആണ് വരന്‍. ഇരുവരുടെയും വീട്ടുകാര്‍ തമ്മില്‍ തീരുമാനിച്ചുറപ്പിച്ചാണ് വിവാഹം. എറണാംകുളം റമദ റിസോർട്ടിലായിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്.

https://www.facebook.com/480472962014226/posts/2893826427345522/

ദുബായിൽ ബിസിനസുകാരനായ അരുൺ ചെന്നിത്തല സ്വദേശിയാണ്. വീട്ടുകാർ ഉറപ്പിച്ച വിവാഹമാണെങ്കിലും ഇപ്പോൾ പ്രണയത്തിന്റെ മൂഡിലാണ് തങ്ങളെന്നും വിവാഹം ഉറപ്പിച്ചതിനു ശേഷമുള്ള പ്രണയം സുന്ദരമാണെന്നും ഭാമ പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഭാമ മനസ് തുറന്നത്.

ഭാമയുടെ സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്തും സഹപാഠിയുമാണ് അരുൺ. കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്. വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോവാൻ തനിക്ക് ആഗ്രഹമില്ലെന്നും കൊച്ചിയിൽ തന്നെ സെറ്റിൽ ചെയ്യാനാണ് ആഗ്രഹമെന്നും അരുണും കൊച്ചിയിൽ സെറ്റിൽ ചെയ്യാനുള്ള ശ്രമങ്ങളിലാണെന്നും ഭാമ പറഞ്ഞു.

Leave a Reply

64 + = 73