Rate this

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ലോകമിന്ന് നേരിട്ട് കൊണ്ടിരിക്കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്.

കോവിഡിനൊപ്പം ജീവിക്കുക, മുന്നേറുക എന്ന ആശയം മുൻനിർത്തി വൺ ബ്രിഡ്ജ് മീഡിയ ഫിലിം സൊസൈറ്റി, മലയാളം കണ്ട എക്കാലത്തെയും സർഗ്ഗ പ്രതിഭ ശ്രീ. AK ലോഹിതദാസി-ന്റെ പതിനൊന്നാമത് ചരമ വാർഷികത്തോടനുബന്ധിച്ച് “ഒബിഎം ലോഹിതദാസ് ഇന്റർനാഷണൽ ഓൺലൈൻ ഫിലിം ഫെസ്റ്റിവൽ സീസൺ 4” എന്ന പേരിൽ ഓൺലൈൻ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുകയാണ്.

ഷോർട്ട് ഫിലിം ( ജനറൽ ),ഷോർട്ട് ഫിലിം (പ്രവാസി), ഷോർട്ട് ഫിലിം (കോവിഡ് ബേസ്ഡ്), ഡോക്യുമെന്ററി, മ്യൂസിക് വീഡിയോ എന്നീ അഞ്ചു കാറ്റഗറിയിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത് .

അഞ്ച് വിഭാഗങ്ങളിലായി 35ലധികം അവാർഡുകളും ഒപ്പം 50,000 രൂപയുടെ ക്യാഷ് പ്രൈസും ട്രോഫികളും നല്കുന്നതാണ്.

പ്രശസ്ത നടനും സംവിധായകനുമായ ശ്രീ. മധുപാൽ ജൂറി ചെയർമാനായ ജൂറി പാനലിൽ ‘ഉയരെ’ യുടെ സംവിധായകൻ ശ്രീ. മനു അശോകൻ, പ്രശസ്ത നടൻ ശ്രീ. ഇർഷാദ് അലി, പ്രശസ്ത സിനിമറ്റോഗ്രാഫറായ ശ്രീ. വിപിൻ മോഹൻ, പ്രശസ്ത സംഗീത സംവിധായകനായ ശ്രീ. ബിജിപാൽ, പ്രശസ്ത സിനിമാ – ഡോക്യുമെന്ററി സംവിധായകനായ ശ്രീ. വിനോദ് മങ്കര, രാജ്യാന്തര പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഛായാഗ്രഹകൻ ശ്രീ. പ്രതാപ് ജോസഫ്, പ്രശസ്ത എഴുത്തുകാരനും സംവിധായകനുമായ ശ്രീ. റഷീദ് പാറക്കൽ, സംവിധായകൻ ശ്രീ. ഹരി നാരായണൻ എന്നിവർ വിധികർത്താക്കളാകുന്നു.

OBMLIFF’20 ലേക്ക് എൻട്രി വരുന്ന ഓരോ വർക്കുകളും പരമാവധി ആളുകളെ കാണിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ചെറു വിവരണത്തോടെ പോസ്റ്ററോടുകൂടി യൂട്യൂബ് ലിങ്ക് ഉൾപ്പെടെ ഒബിഎം പേജിലും സിനിമ പ്രമോഷൻ നടത്തുന്ന മറ്റ് 10 പ്രമുഖപേജുകളിലും പോസ്റ്റ് ചെയ്യുന്നതാണ്.🙏🤝

Entry Fee : 750/- Last Date: 15.08.2020

കൂടുതൽ വിവരങ്ങള്‍ക്ക്
9633228800, 9539377979, 9633330034 എന്നീ നമ്പറുകളിലേതെങ്കിലും ഒന്നിൽ ബന്ധപ്പെടുക.

#OBMLIFF_2020

Our Online Promoters :-

Leave a Reply

46 + = 52