പശ്ചാത്താപവും കർമ്മഫലവും ഒറ്റപ്പെടലും – പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു അവാർഡുകൾ വാങ്ങി കൂട്ടിയ ത്വബ
Tawba Short Movie Review By Aju Rahim
പരിശുദ്ധ ഖുർആൻ പറയുന്നത് “ശരീരത്തില്‍ ചെളി പുരണ്ടാല്‍ ശുദ്ധജലംകൊണ്ട് വൃത്തിയാക്കാം. അല്ല, വൃത്തിയാക്കണം. അല്ലാഹു വൃത്തിയുള്ളവരെ ഇഷ്‌ടപ്പെടുന്നു. മനസ്സ് മലിനമായാല്‍ പശ്ചാത്താപം കൊണ്ട് കഴുകിയെടുക്കണം. ഹൃദയവിശുദ്ധരെയാണ് അല്ലാഹു ഇഷ്‌ടപ്പെടുന്നതും പരിഗണിക്കുന്നതും’
ത്വബ എന്ന കൊച്ചു ഹൃസ്വചിത്രം പശ്ചാത്താപത്തിന്റെയും കർമ്മഫലത്തിനെയും ഒറ്റപെടലിന്റെയും നിർവജനങ്ങളിലൂടെ പ്രേക്ഷകനോട് സംവദിക്കുന്നു .കണ്ടുമടുത്ത ഹൃസ്വചിത്ര ശ്രേണികളിൽ നിന്നും ഉള്ളടക്കത്തിൽ വൈവിധ്യത്താലും മേക്കിങ് ലും മികച്ചു നില്കുന്നു എന്ന് പറയാതെ വയ്യ .പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്റെ അഭിനയ ചാരുതയും മുഖ്യധാരാ ചിത്രങ്ങളോട് കിടപിടിക്കുന്ന സിനിമാട്ടോഗ്രഫിയും ചിത്ര സംയോജനവും എടുത്തു പരാമര്ശിക്കേണ്ടത് തന്നെയാണ് .സംവിധായകൻ മഹേഷിന്റെ ക്രാഫ്റ്റിങ്ങിലെ കയ്യടക്കവും തന്മയത്വവും തന്നെയാകും ചിലപ്പോൾ ടൈറ്റിൽ ക്രെഡിറ്റ് കാണിച്ചത്രയും പുരസ്‌കാരങ്ങൾ പലവേദികളിലായി ചിത്രം നേടിയെടുത്തതിന്റെ പ്രധാന കാരണം .
സ്പാനിഷ് കവിയും ‘തൊണ്ണൂറ്റിയെട്ടാം തലമുറ ‘എന്നറിയപ്പെടുന്ന ആധുനിക സ്പാനിഷ് സാഹിത്യ പ്രസ്ഥാനത്തിലെ പ്രമുഖ വ്യക്തിത്വവുമായിരുന്നു അന്തോണിയോ മച്ചാദോ പറഞ്ഞിട്ടുണ്ട്
“ഒറ്റപെട്ടുപോകൽ ഏറ്റവും ഭയാനകമായ പട്ടിണിയും ഭീകരതയും ആണ് ” കേവലം 9 മിനുട്ട് മാത്രമുള്ള ചിത്രം ഒഴിവുള്ളവർ കാണാൻ ശ്രമിക്കുമല്ലോ .
ഹൃസ്വചിത്രം -ത്വബ