Rate this


കോഴിക്കോട്: ലോക്ക്ഡൗണില്‍ പ്രതിസന്ധിയിലായ കലാകാരന്മാരുടെ ജീവിതകഥ പറഞ്ഞ് ഒരു ഹ്രസ്വചിത്രം. ചലച്ചിത്രനടന്‍ വിനോദ് കോവൂരും സംഘവുമാണ് ആര്‍ട്ടിസ്റ്റ് എന്ന പേരില്‍ ഷോര്‍ട്ട് ഫിലിം ഒരുക്കിയത്.

വിനോദിന്‍റെ യൂടൂബ് ചാനലായ കോവൂര്‍ എന്‍റര്‍ടെയിന്‍മെന്‍റ്‌സില്‍ റിലീസ് ചെയ്ത ചിത്രം നിറഞ്ഞ കയ്യടിയോടെ സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. സാമൂഹികമാധ്യമങ്ങളിലുള്‍പ്പെടെ ചര്‍ച്ചയായ ആര്‍ട്ടിസ്റ്റിന്‍റെ സംവിധാനമാണ് വിനോദ് കോവൂര്‍ നിര്‍വഹിച്ചിരിക്കുന്നത്.

കൊവിഡ് ജാഗ്രതയുടെ ഭാഗമായ ലോക്ക്ഡൗണ്‍ സര്‍വ മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും അതി രൂക്ഷമായി ബാധിച്ചതു കലാരംഗത്തെയാണ്. സീസണ്‍ പ്രോഗ്രാമുകള്‍ നഷ്ടമായതോടെ നിരവധി ചെറുകിട കലാകാരന്മാര്‍ അക്ഷരാര്‍ത്ഥത്തില്‍ ദുരിതത്തിലായി. ഇനിയൊരു വേദി എന്നു ലഭിക്കുമെന്നുമെന്നു പോലും പറയാനാകാത്ത അവസ്ഥ.

സീരിയല്‍ രംഗത്തുള്‍പ്പെടെയുള്ള ഭൂരിഭാഗം ചെറുകിട കലാകാരന്മാരുടെയും ജീവിതസാഹചര്യം സമാനമാണ്. വിവരണാതീതമായ ഈ ദുരിതകാലമാണ് കൊച്ചുചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ദൈവത്തിന്‍റെ കയ്യൊപ്പ് ലഭിച്ചവരാണ് കലാകാരന്മാര്‍.

ഇല്ലായ്മകള്‍ക്കിടയിലും പരസ്പരം താങ്ങാകാന്‍ അവരുടെ നന്മമനസിനു സാധിക്കും. പ്രതീക്ഷയോടെ നല്ല നാളിനെ കാത്തിരിക്കുകയാണ് എല്ലാവരും. ഇങ്ങനെ ജീവിതത്തോടു ഏറെ ചേര്‍ന്നു നില്‍ക്കുന്ന കാര്യങ്ങളാണ് ആര്‍ട്ടിസ്റ്റില്‍ പ്രതിപാദിച്ചിരിക്കുന്നത്.

ഷോർട് ഫിലിം കാണാം :-

Our Online Promoters :-

Ad:

Leave a Reply

1 + 3 =