Rate this

 

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുമായ് എന്നും ശ്രദ്ധ നേടാറുള്ള സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫർ ആണ് അനുലാൽ. ഫോട്ടോഗ്രാഫി രംഗത്ത് ഇതിനോടകം തന്റെ വ്യക്തിമുദ്ര പതിപ്പിച്ച അനുലാൽ വേറിട്ട ആശയങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിരുന്നു.

ഓണക്കാലത്ത് താറുമാറായ ഒരു പൊതു റോഡിൽ പൂക്കളമിടുന്ന പെൺ മോഡലിന്റെ ചിത്രം പകർത്തുക വഴി ഒരു ഫോട്ടോഗ്രാഫരുടെ സാമൂഹിക പ്രതിബദ്ധതയായിരുന്നു അനുലാൽ പറഞ്ഞുവെച്ചത്.

ഫാഷൻ മോഡലുകളുടെ ബോൾഡ് ചിത്രങ്ങളും അനുലാൽ എന്ന ഫോട്ടോഗ്രാഫറിൽ ഭദ്രം. ഏറ്റവുമൊടുവിൽ സിനിമതാരം ബിബിൻ ജോർജും അവതാരകയും മോഡലുമായ ആദിത്യ സോണിയും ചേർന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അനുലാൽ ഒരുക്കിയത്. ആ ഫോട്ടോഷൂട്ടിന് വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബിബിൻ ജോർജിന്റെ ഗ്ലാമറസ് മേക്കോവർ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

 

ഇനി സിനിമാസംവിധാന രംഗത്തേക്ക് കടക്കാനൊരുങ്ങുകയാണ് അനുലാൽ. ഇപ്പോഴിതാ അനുലാൽ പങ്കെടുത്ത ഒരു പ്രാങ്ക് ഷോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഓൺലൈൻ മലയാളി എന്റർടൈൻമെന്റ്സ് എന്ന യൂ ടൂബ് ചാനലിന്റെ സീൻ കോൺട്രാ എന്ന പ്രാങ്ക് ഷോയിൽ അനുലാലിനെ പറ്റിക്കുകയായിരുന്നു അവതാരക. എന്നാൽ പണികിട്ടിയത് അവതാരകക്ക് തന്നെയാണ്. അനുലാൽ പൊളിച്ചടുക്കിയ വീഡിയോ കാണാം…

Leave a Reply

24 − 21 =