Rate this

സമകാലിക സമൂഹത്തിന്റെ കണ്ണാടിയായ് മാല വെബ് സീരീസ്

🔷 അപ്പൂസ് കെ. എസ്‌

യഥാർത്ഥ ജീവിതത്തിലെ പൊടിപ്പും തൊങ്ങലുമില്ലാത്ത ഹ്രസ്വമായ ദൃശ്യാവിഷ്കാരമായി മാറുകയാണ് മാല എന്ന വെബ് സീരീസ്. സമകാലിക സമൂഹത്തിലെ ഓരോ വ്യക്തിയിലേക്കും വിരൽ ചൂണ്ടുന്നതാണ് വെറും നാലു മിനിറ്റിൽ താഴെ മാത്രമുള്ള ഈ വെബ് സീരീസ്. സീരിസിന്റെ ആദ്യഭാഗം കേരള പോലീസിന്റെ കർമ്മനിരതരായ മുൻനിര പോരാളികൾക്ക് സമർപ്പിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. മിനിറ്റുകൾക്കുള്ളിൽ ഇത്രയും കാമ്പുള്ള കഥാതന്തുവിനെ അവതരിപ്പിച്ചുവെച്ചു എന്നതിൽ അണിയറപ്രവർത്തകർ പൂർണ്ണമായും വിജയിച്ചു എന്നു തന്നെ പറയാം. എപ്പിസോഡ് അവസാനിക്കുന്നിടത്ത് നിന്ന് പ്രേക്ഷകർ ചിന്തിച്ചു തുടങ്ങുകയാണ്. “ഇവിടെ നാം അറിഞ്ഞോ അറിയാതെയോ ഒരു കുറ്റവാളിയായി മാറുകയാണ്. അനാവശ്യമായ മുന്നറിയിപ്പുകൾ നൽകുന്നതിലൂടെ നാം നമ്മുടെ പൊതു സമൂഹത്തെയും നാട്ടിലെ നിയമവ്യവസ്ഥയെയുമാണ് ഇല്ലായ്മ ചെയ്യുന്നത്. കുറ്റം ചെയ്യുന്നവനെ പോലെ ശിക്ഷ അർഹിക്കുന്ന ഒന്നാണ് കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കുന്നത്. നമുക്കൊന്നിച്ചു നിൽക്കാം, കേരള പോലീസിനൊപ്പവും നമ്മുടെ നാടിനൊപ്പവും.” ഇനിയും തുടരും എന്ന അവസാന വാചകം എഴുതി കാണിക്കുന്നിടത്തു നിന്ന് വെബ് സീരീസ് നൽകുന്ന സന്ദേശം പ്രേക്ഷകർ ഏറ്റെടുക്കുകയാണ്. എൽ ആർ ഫിലിംസിന്റെ ബാനറിൽ അണിയിച്ചൊരുക്കിയ വെബ് സീരീസിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിച്ചാർഡ് സൈമൺ ആണ് വെബ് സീരീസിന്റെ സംവിധായകൻ. ശബ്ദമിശ്രണം കൈകാര്യം ചെയ്തിരിക്കുന്നത് മോച്ചാ മീഡിയ ആണ്. എഡിറ്റിംഗ് രാജേഷ് ജയരാജ്. നാട്ടിൻപുറത്തെ പച്ചയായ കാഴ്ചകൾ കൊണ്ട് വേറിട്ടു നിൽക്കുന്ന വെബ് സീരീസിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ജെൻസൻ എ ജെ ആണ്. ആലപ്പുഴയിലെ എഴുപുന്ന കരുമാഞ്ചേരിയിലാണ് വെബ് സീരീസിന്റെ ചിത്രീകരണം നടന്നത്. പ്രകൃതിഭംഗിയും നാട്ടിൻപുറത്തെ സുന്ദരമായ കാഴ്ചകളും പ്രേക്ഷകരെ ആകർഷിക്കുന്ന തന്നെ ചെയ്യും.
സാമൂഹിക പ്രതിബദ്ധതയിലധിഷ്ഠിതമായ വെബ് സീരീസ് ഒരേസമയം ചിന്തിക്കാനും ചിന്തയിൽ ഉടലെടുക്കുന്ന ആശയങ്ങളെ യഥാർത്ഥ ജീവിതത്തിലേക്ക് പകർത്താനും പ്രേക്ഷകർക്ക് പ്രേരണ നൽകുന്നുണ്ട്. വെബ് സീരീസിന്റെ ആദ്യ ഭാഗം കാണാം :-

Our Online Promoters :-

Ad:

Leave a Reply

+ 65 = 71