5 (100%) 3 votes

കൽപാത്തി ഇനി കന്നടയിലും തിളങ്ങും.

🔷 അപ്പൂസ് കെ.എസ്

ദൃശ്യമികവ് കൊണ്ടും വശ്യമായ സംഗീതാനുഭുതിയാലും ആസ്വാദകരിലേക്ക് ഇറങ്ങിച്ചെന്ന മ്യൂസിക്കൽ ആൽബമാണ് കൽ‌പാത്തി. വ്യത്യസ്തമായ ദൃശ്യചാരുതയാൽ ആസ്വാദനത്തിന്റെ മിഴിവേറിയ ഒരു തലത്തിലേക്കാണ് കൽ‌പാത്തി പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്.


2019 ഡിസംബറിൽ പുറത്തിറങ്ങിയ ആൽബം സംവിധാനം ചെയ്തത് വി ബി രാകേഷാണ്. ആനന്ദ് മധുസൂദനന്റെ ഏറെ ആകർഷകമായ സംഗീതമാണ് ആൽബത്തിന്റെ ഏറ്റവും വലിയ പ്രതേകതകളിലൊന്ന്. ഏറെ മിഴിവേകുന്ന ദൃശ്യവിസ്മയത്തെ വെല്ലുവിളിക്കുന്ന തരത്തിലാണ് ഹൃദ്യമായ സംഗീതം അണിയിച്ചൊരുക്കിയിരിക്കുന്നത്.
വീണ്ടും കേൾക്കാൻ കൊതിച്ചു പോകുന്ന ഗാനമാധുരി. വിജയ് കൃഷ്ണന്റെ നിർമാണത്തിൽ അണിയിച്ചൊരുക്കിയ ആൽബം ചിത്രീകരിച്ചത് തെങ്കാശിയിലെ സുബ്രഹ്മണ്യപുരം എന്ന സ്ഥലത്തെ ബ്രാഹ്മണരുടെ അഗ്രഹാരത്തിലാണ്. രണ്ടു ദിവസം കൊണ്ട് പൂർത്തിയാക്കിയ ചിത്രികരണം ഏറെ വ്യത്യസ്തമായിരുന്നു എന്ന് അണിയറ പ്രവർത്തകർ പറയുന്നു.

ജീവിതത്തിലെ നനുത്ത ഓർമ്മകൾ ഹൃദയത്തിൽ സൃഷ്ടിക്കുന്നവർക്ക്‌ നെഞ്ചോടു ചേർത്ത് വെയ്ക്കാവുന്ന ഒരു കലസൃഷ്ടിയാണ് കൽ‌പാത്തി. സന്ദീപ് പിള്ളയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഏറെ ഹൃദ്യമായ അനുഭൂതി പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ആൽബത്തിൽ അഭിനയമികവു കൊണ്ട് തിളങ്ങുന്നത് അശ്വിൻ ജയചന്ദ്രനും ഷെഹ്ന നൗഷാദുമാണ്. ഇവർക്കൊപ്പം ആദിത്രി, അദ്വൈത് എന്നിവരുമുണ്ട്.
കല-അർക്കൻ എസ്
കർമ, ഗാനരചന-സന്ദൂപ് നാരായണൻ. സ്വരമാധുര്യം കൊണ്ട് പ്രേക്ഷകഹൃദയം കവർന്ന ഗാനം ആലപിച്ചിരിക്കുന്നത് നിഥിൻ രാജാണ്. എഡിറ്റർ മൻസൂർ മൂത്തുട്ടി, പ്രൊഡക്ഷൻ കൺട്രോളർ ഷാജി കൊല്ലം. ശ്രീകുമാർ, ലിബോ, മനോജ്‌, പ്രശാന്ത് ശശിധരൻ, ശരത് പ്രാക്കുളം,അനുലാൽ, ശ്യം കെ പ്രസാദ്, അനന്ദു, അഭിലാഷ് സുകുമാരൻ, രാജേഷ്, ഗോവിന്ദ് തുടങ്ങിയവരും അണിയറയിൽ സജീവമായിരുന്നു.
കൊല്ലത്തുള്ള ടീം രണ്ടു ദിവസം തെങ്കാശിയിൽ ചിലവഴിച്ചാണ് ചിത്രികരണം പൂർത്തിയാക്കിയത്.

കേരളത്തിൽ സൂപ്പർഹിറ്റായ ഈ ആൽബം കന്നടയിൽ റീമേക്ക് ചെയ്യാൻ കന്നഡയിലെ ഒരു ഗാനരചയിതാവ് മുന്നോട്ട് വന്നിരിക്കുകയാണ് ഇപ്പോൾ. മലയാളത്തിലെ വേറിട്ട ദൃശ്യാനുഭവമായ കൽപ്പാത്തി ഇനി കന്നടയിലും തിളങ്ങുവാനുള്ള തയ്യാറെടുപ്പിലാണ്,

മലയാളത്തിൽ ഹിറ്റായ കൽ‌പാത്തി ഇവിടെ കാണാം :-

Our Online Promoters :-

Ad:-

Leave a Reply

28 − = 23