Rate this

കായംകുളം – തെക്കേക്കര ഗ്രാമത്തിലെ കലാകാരന്മാരുടെ ഒത്തുചേരലിൽ നർമ്മകഥകൾ ഹ്രസ്വചിത്രങ്ങളാക്കുന്നു.

കലേഷ് കലാലയം സോഷ്യൽ മീഡിയയിൽ എഴുതിയ അൻപതോളം കഥകളാണ് ഡബിൾ മാസ്ക് എന്ന പേരിൽ ഷോർട്ഫിലിമായി ചിത്രീകരിക്കുന്നത്. കലേഷ് തന്നെ തിരക്കഥ രചിക്കുന്നു. കലേഷിന്റെ തന്നെ സംവിധാനത്തിൽ അണിയിച്ചൊരുക്കുന്ന ഹ്രസ്വചിത്രം പുതിയൊരു ദൃശ്യനുഭൂതിയാണ് പ്രേക്ഷകർക്ക് നൽകുക. തെക്കേക്കര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരണം നടക്കുന്നത് . ശ്യാം മാനാപ്പുഴയും സജിത്ത് സിനി ഫെയിമുമാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. അനുരാഗ് കേശവനാണ് ആര്ട്ട് ഡയറക്ടർ. നിർമാണം നൗഷാദ് ചുനക്കര. ദിലീഷ് ആദി ഗ്രാഫിക്സാണ് പോസ്റ്റർ രൂപകൽപ്പന ചെയ്തത്. ജിതിൻ കൃഷ്ണയുടെ വരികൾക്ക് ഫൈൻആർട്സ് മാസ്റ്റർ ബിരുദധാരികളുടെ കൂട്ടായ്മയായ ലെമൂറിയൻ ആർട്ടിസ്റ്റ് കളക്ടീവ് ആണ്സംഗീതം നൽകിയിരിക്കുന്നത്.

Leave a Reply

85 − 76 =