Rate this

ദുബായ് ∙ മഹാമാരിക്കാലത്തെ പ്രവാസിയുടെ പൊള്ളുന്ന ജീവിതത്തിൽ നിന്ന് ഒരേടുമായി പ്രവാസി ചലച്ചിത്രകാരൻ. പ്രവാസി ഫിലിം മേക്കേഴ്സിന്റെ ബാനറിൽ മഹേഷ് പട്ടാമ്പി സംവിധാനം ചെയ്ത ‘ഐസലേഷൻ’ എന്ന ഹ്രസ്വചിത്രം യൂട്യൂബിൽ പ്രേക്ഷക ശ്രദ്ധ നേടുന്നു.

കോവിഡ് പോസിറ്റീവാകുന്ന പ്രവാസിയുടെ ആത്മ സംഘർഷം പ്രമേയമാക്കിയ ചിത്രത്തിൽ നൗഷാദ് ഒാച്ചിറ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നാസർ അച്ചിപ്ര, ഷെറീൻ, യെദു എന്നിവരും വേഷമിട്ടു.

പ്രവാസി കലാകാരന്മാര്‍ മാത്രം അണിനിരന്ന ചിത്രം പൂർണമായും ഐഫോണിലാണ് ചിത്രീകരിച്ചത്.  ക്യാമറ ഫലാൽ ചാലിൽ. എഡിറ്റങ്-മിക്സിങ് നിവഹിച്ചിരിക്കുന്നത് മഹേഷ് തന്നെയാണ്. പിന്നണിയിൽ ജിജോ വർഗീസ്, സഗീത്  അമ്പാൻ,  വിഷ്ണു ദാസ് എന്നിവരുമുണ്ട്. 

വെറും രണ്ടു മണിക്കൂർ കൊണ്ട് ഐ ഫോണിൽ ചിത്രീകരിച്ച ഈ ഹ്രസ്വചിത്രം ഇതിനോടകം തന്നെ നിരവധി ഫെസ്റ്റിവലുകളിൽ പുരസ്‌കാരങ്ങൾ ഏറ്റു വാങ്ങി.

ഐസുലേഷൻ ഹ്രസ്വചിത്രം കാണാം :-

Leave a Reply

70 − 66 =