Rate this

 

 

ആദ്യം നല്ല മനുഷ്യനാകണം, അടിച്ചമർത്തപ്പെടുന്നവരെ എന്തു വിലകൊടുത്തും സംരക്ഷിക്കണമെന്നും സായ് പല്ലവി

വിവാദങ്ങളിൽ വിശദീകരണവുമായി സായ് പല്ലവി

ഹൈദരാബാദ്: കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെയും പശുവിന്റെ പേരിൽ നിരപരാധികളെ കൊലപ്പെടുത്തുന്നതിനെയും കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിലുണ്ടായ വിവാദങ്ങളിൽ വിശദീകരണവുമായി നടി സായ് പല്ലവി. ഇടതോ വല േതാ ആകുന്നതിന് മുമ്പ് നല്ല മനുഷ്യനായിരിക്കണം. അടിച്ചമർത്തപ്പെട്ടവരെ എന്തുവിലകൊടുത്തും സംരക്ഷിക്കണമെന്നും സായ് പല്ലവി പറഞ്ഞു.

വംശഹത്യകൾ ചെറിയ കാര്യമല്ല. ഇന്നത്തെ തലമുറപോലും അതിൽ നിന്ന് മുക്തരല്ല.

ആൾക്കൂട്ട അക്രമങ്ങളെയും ന്യായിരിക്കാനാകില്ല. ഏത് തരത്തിലുള്ള അക്രമവും തെറ്റാണ്. മതത്തിന്‍റെ പേരിലുള്ള അക്രമങ്ങൾ വലിയ പാപമാണ്. ഇത്രയുമാണ് പറയാന്‍ ശ്രമിച്ചതെന്ന് സായ് പല്ലവി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഫേസ്ബുക്കിലാണ് സായ് വീഡിയോ പങ്കുവെച്ചത്.

Leave a Reply

+ 15 = 17