പൊതിച്ചോറിന്റെ മണം എങ്ങും പരന്നൊഴുകുന്നു….
- By filmwalas
- Category: Entertainment, Short Films
- No comment
- Hits: 1.24k
പൊതിച്ചോറിന്റെ മണം എങ്ങും പരന്നൊഴുകുന്നു….
രണ്ടര മണിക്കൂർ സിനിമക്ക് മാത്രമല്ല ഒരു ഹ്രസ്വചിത്രത്തിനും ഒരു സമൂഹത്തിൽ ചലനം സൃഷ്ടിക്കാൻ കഴിയുമെന്ന് തെളിക്കുകയാണ് ‘പൊതിച്ചോറിന്റെ മണം ‘ എന്ന ഇരുപത്തിയാറു മിനുട്ടു ദൈർഘ്യമുള്ള ഹ്രസ്വ ചിത്രം . യൂട്യൂബിൽ റിലീസ് ചെയ്ത കുറഞ്ഞ ദിവസങ്ങൾകൊണ്ട് ഒരു ലക്ഷത്തോളം ആളുകൾ കണ്ടു കഴിഞ്ഞ ഈ ചിത്രം രുചിയുടെ പുതിയ ലോകം കാഴ്ചക്കാരിലേക് എത്തിക്കുന്നു .
ചിത്രം കണ്ടു നിരവധി കുട്ടികളാണ് വീടുകളിൽ പൊതിച്ചോർ എന്താണെന്നും എങ്ങനെ ആണ് ഉണ്ടാക്കുകയെന്നും മറ്റും അന്വേഷിച്ചുകൊണ്ട് മാതാപിതാക്കളെ സമീപിക്കുന്നത് . നല്ല രീതിയിൽ വാട്ടിയ വാഴയിലയിൽ അമ്മമാരുടെ സ്നേഹത്തിൽ പൊതിഞ്ഞ ചോറും കറിയും കൊണ്ടുപോയി കഴിച്ചവരാരും ആ സ്വാദ് മറക്കില്ല . പുതിയ തലമുറ ഫാസ്റ്റ്ഫുഡിന് പിന്നാലെ ഓടുമ്പോൾ വേറിട്ട് നിൽക്കുന്നു ഈ അനുഭവം .
വടക്കൻ മലബാറിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന വളരെ രസകരമായ സംഭവങ്ങളിലൂടെയാണ് കഥ നീങ്ങുന്നത് . കമലഹാസൻ എന്ന കുട്ടി പൊതിച്ചോറിനെ കുറിച്ചു അറിയുന്നതും തുടർന്ന് പൊതിച്ചോർ ഉണ്ടാക്കുന്നതിനുള്ള അന്വേഷണവും വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു . അശ്വന്ത് കൃഷ്ണയാണ് കമലഹാസനെ അവതരിപ്പിച്ചത്. ബനാന സ്റ്റോറീസ്നു വേണ്ടി മുഹമ്മദ് തമീം , അഭിനന്ദ് അൻസോ, നിഷാൽ എന്നിവർ നിർമിച്ച ഈ ചിത്രം സംവിധാനം ചെയ്തത് നികേത് .കെ .ഉദയൻ ആണ് .
സൽമാൻ സിറാജിന്റെ മനോഹര ദൃശ്യങ്ങളും , എഡിറ്റിങ് നിർവഹിച്ച സച്ചിൻ സഹദേവും അക്ഷയ് അർജുനും ചേർന്നെഴുതിയതാണ് ഇതിലെ കഥ . സായ് ബാലന്റെ സംഗീതത്തിൽ സുനിൽ എസ് പുരം എഴുതി വേദ അഭിലാഷ് പാടിയ ‘ കൊണ്ടേ കാറ്റും പണ്ടേ നെഞ്ചിൽ ‘ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം ഹിറ്റ് ആയി കഴിഞ്ഞു . ഹരിരാഗ് എം വാര്യരുടെ സൗണ്ട് ഡിസൈനും മികച്ചു നിൽക്കുന്നു . ഷോർട് ഫിലിം കാണാം :-