Rate this

ദുബായ് :-

കോമഡിയിലൂടെ ആളുകളെ രസിപ്പിച്ചു തുടങ്ങി പിന്നീട് പെട്ടന്ന് തന്നെ ആളുകളെ ത്രില്ലടിപ്പിച്ചും ഇമോഷണൽ ആക്കിയും മുന്നേറുന്ന ഈ ചിത്രം യൂട്യൂബിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.
FilmZine Pictures നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിബിൻ വർഗ്ഗീസ് ആണ് . യുഎഇ പ്രവാസിയായ വിബിൻ ഇതിനു മുൻപ് നിരവധി ഹ്രസ്വചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അതിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഹ്രസ്വചിത്രം കോമ്പസ് തന്നെയാണ്.


മൂന്നു കൂട്ടുകാരുടെ കഥപറയുന്ന ഈ ചിത്രം കോമഡിക്കും, ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം കൊടുത്തിരിക്കുന്നു .
ടോമി എന്ന നായക കഥാപാത്രമായി ജോബൻ ജേക്കബ് എത്തുമ്പോൾ അതിനൊപ്പം മികച്ച പ്രകടനവുമായി തോമാച്ചനായി വിഷ്ണു പ്രശാന്ത് തട്ടകവും, കണ്ണൻ ആയി സുജിത് പിള്ളയും നിറഞ്ഞാടുന്നു .


ജെറി ജയിംസിന്റെ കഥയിൽ വിഷ്ണു പ്രശാന്ത് തട്ടകമാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ..
പശ്ചാത്തല സംഗീതം ധനുഷ് MH.
പ്രേക്ഷകർക്ക് മികച്ച രീതിയിൽ ദൃശ്യ വിസ്മയം ഒരുക്കാൻ PKR കുമാർ എന്ന ഛായാഗ്രാഹക സംവിധായകനായി എന്ന് തന്നെ പറയാം .


ഹ്രസ്വ ചിത്രം കാണാം :-

Leave a Reply

32 − = 31