5 (100%) 6 votes

മീത് മിരിമാർക്ക് ഇത് വൻ നേട്ടം… അവാർഡ് വേദിയിൽ പുത്തൻ ഔട്ട്ഫിറ്റിൽ മീത്തും മിരിയും എത്തിയപ്പോൾ…

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ വൈറൽ ക്യൂട്ട് താരദമ്പതികളാണ് മീത് മിരിമാർ. ഇവർ പങ്കുവെയ്ക്കുന്ന വീഡിയോകളെല്ലാം തന്നെ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലാകാറുള്ളത്.

ഇപ്പോഴിതാ മീത് മിരിമാരെ തേടി ഒരു വലിയ അംഗീകാരം എത്തിയിരിക്കുകയാണ്. രാജ് മ്യൂസിക്സ് മലയാളവും പ്രമുഖ എഡ്യൂക്കേഷണൽ സ്ഥാപനമായ ഇൻറർവെല്ലും സംയുക്തമായി സംഘടിപ്പിച്ച സോഷ്യൽ മീഡിയ അവാർഡ്സിൽ പ്രത്യേക അംഗീകാരം ലഭിച്ചിരിക്കുകയാണ് മീത് മിരിമാർക്ക്.

വ്യത്യസ്തമായ ആശയങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന മീത്തിനും മിരിക്കും ഇത് അഴകിന്റെ പൊൻ‌തൂവലാണ്. അവാർഡ് നൈറ്റിന് മീത്തും മിരിയും വ്യത്യസ്തമായ ഒരു ഔട്ട്ലുക്കിലാണ് വന്നത്. കാഴ്ചയ്ക്ക് ഏറെ ഇമ്പമാർന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അവാർഡ് വാങ്ങാനെത്തിയ മീത്തിനെയും മിരിയെയും കൗതുകത്തോടെ നോക്കിനിൽക്കുകയാണ് ഇവരുടെ ആരാധകർ.

Leave a Reply

93 − = 92