5 (100%) 2 votes

പുരസ്‌കാരനിറവിൽ കൂടെവിടെയിലെ മോഹനൻ….ആശംസകളുമായി കൂടെവിടെ ആരാധകരും…

ടെലിവിഷൻ പ്രേക്ഷകരുടെ മനം കവരുന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കൂടെവിടെ. പരമ്പരയിൽ മോഹനൻ എന്ന ഭീകരവില്ലൻ കഥാപാത്രമായെത്തുന്നത് നടൻ അഭി മാധവാണ്. മോഹനൻ എന്ന കഥാപാത്രം പക്കാ നെഗറ്റീവ് ആണ്, ഇത്രയും നെഗറ്റിവായുള്ള ഒരു കഥാപത്രം ചെയ്യണോ എന്നതിൽ തനിക്ക് ആദ്യം ഒരു ആശങ്കയുണ്ടായിരുന്നു എന്ന് അഭി മാധവ് തന്നെ മുൻപൊരിക്കൽ ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരിന്നു.

രണ്ടാം ലോക്ക്ഡൗണിന്റെ സമയത്താണ് താരത്തിന് കൂടെവിടെയിൽ നിന്നും വിളി വരുന്നത്. അഭിനയം കൂടാതെ ടൂറിസം മേഖലയിൽ സ്വന്തമായി ബിസിനസ് ചെയ്യുന്ന അഭി സിനിമയിലും ഏറെ സജീവമാണ്, ചെറിയ രീതിയിൽ തുടങ്ങിയ ബിസിനസ് ഇന്ന് ലക്ഷദീപ് ടൂറിസത്തിൻ്റെ (സ്പോർട്സിൻ്റെ) ഗവന്മെൻ്റ് അംഗീകൃത ഏജൻസി കൂടിയാണ്. ഒരുപക്ഷേ ലക്ഷദ്വീപിലേക്ക് ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെ കൊണ്ടുപോവുന്ന ഏജൻസി അഭി മാധവിന്റെ ഈ കമ്പനി തന്നെയായിരിക്കും എന്നതാണ് സത്യം.

ഇപ്പോഴിതാ താരത്തെ തേടി ഒരു വലിയ അംഗീകാരം എത്തിച്ചേർന്നിരിക്കുകയാണ്. കലാഭവൻ മണി സേവന സമിതി താരത്തെ കലാഭവൻ മണി സ്മാരക അവാർഡ് നൽകി ആദരിച്ചിരിക്കുകയാണ്, സിനിമയിലും സീരിയലിലും തിളങ്ങുന്ന അഭി മാധവിന് ഈ അവാർഡിന് പിന്നാലെ ആശംസകൾ നേരുകയാണ് ഇപ്പോൾ പ്രേക്ഷകർ.

Leave a Reply

8 + 2 =