5 (100%) 6 votes

തെലുങ്ക് സിനിമക്ക് പുത്തൻ മലയാളി വില്ലൻ “ക്രിസ്സ്”


ഒട്ടേറെ മലയാളി നടി നടന്മാരുടേയും സാങ്കേതിക പ്രവർത്തകരുടേയും തട്ടകമായ ടോളിവുഡിൽ ഒരു പുതിയ മലയാളി നടൻ കൂടി അരങ്ങേറ്റം
കുറിക്കുകയാണ്.

മേയ് അഞ്ചിന് തെന്നിന്ത്യൻ തിയേറ്ററുകളിൽ ഉടനീളം പ്രദർശനത്തിന് എത്തിയ “രാമബാണം”എന്ന ചിത്രത്തിലാണ് അഡ്വ,ഡോ : ക്രിസ്സ് വേണുഗോപാൽ എന്ന നടൻ തെലുങ്ക് സൂപ്പർ താരംഗോപി ചന്ദിന്റെ വില്ലനായി ഡോൺ മുഖർജി എന്ന കഥാപാത്രത്തിലൂടെ തുടക്കം കുറിക്കുന്നത്. ലക്ഷ്യം, ലൗക്കിയം എന്ന വിജയ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ശ്രീവാസ് ഒരുക്കിയ ചിത്രമാണ് രാമബാണം.

ഒട്ടേറെ മലയാള ചിത്രങ്ങളിൽ അഭിനയിച്ച ക്രിസ്സ് വേണുഗോപാലിന്റെ തുടക്കം യൂ.എ ഇ ൽ നിന്ന് റേഡിയോ ജോക്കി ആയാണ് ,11 വർഷത്തോളം റേഡിയോ അവതാരകൻ എന്ന നിലയിലും വോയിസ് കോച്ച് എന്ന നിലയിലും പ്രവർത്തിച്ച ക്രിസ്സ് അക്കാലത്ത് മികച്ച അവതാരകനുള്ള അംഗീകാരങ്ങളും വാരിക്കൂട്ടി. പിന്നീട് വിവിധ ഭാഷകളിൽ വിവിധ വിഷയങ്ങളിൽ പുസ്തക രചയിതാവ്, ടെലിവിഷൻ അവതാരകൻ, തുടങ്ങിയ മേഖലകളിൽ പുരസ്‍കാരങ്ങൾ വാങ്ങി തുടരുന്നതോടൊപ്പം അഭിനയവും തുടർന്നു, ക്രിസ്സിന് ഇനി “രാമബാണം”” എന്ന തെലുങ്ക് ചിത്രം കൂടുതൽ അവസരങ്ങൾ ഒരുക്കും, സ്ക്രീൻ ടച്ച് എന്ന പ്രശസ്ത തെന്നിന്ത്യൻ കാസ്റ്റിംഗ് കമ്പനിയിലൂടെയാണ് ക്രിസ്സ് “രാമബാണം” എന്ന സിനിമയിലേക്ക് എത്തുന്നത്.

Leave a Reply

63 − 56 =